P K Krishnadas Exclusive Interview<br />ഇടതു സർക്കാരിന് അയ്യപ്പകോപമേറ്റു.ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ശിക്ഷ എൽഡിഎഫിന് ഏറ്റുവാങ്ങേണ്ടി വരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കാട്ടാക്കടയിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ പി കെ കൃഷ്ണദാസ്.ശബരിമലയിൽ എൻഎസ്എസ് സ്വീകരിച്ചത് ധീരവും നട്ടെല്ലുമുള്ള നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലെയും തലശ്ശേരിയിലെയും സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ കോടതി വിധി ദൗർഭാഗ്യകരമാണ്.ഇക്കാര്യത്തിൽ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് തുറന്നു സമ്മതിച്ചു.കോൺഗ്രസിന് വോട്ടു മറിക്കാനാണെന്ന തരത്തിലുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ പി കെ കൃഷ്ണദാസുമായി സംസാരിച്ചപ്പോൾ.<br />